ചാലക്കുടി: നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയായി വരുന്ന എം.സി.എഫ്, ആർ.ആർ.എഫ് കേന്ദ്രങ്ങളുടെ പ്രവർത്തനം ഉടൻ ആരംഭിക്കും. നിലവിൽ ഐ.ടി.ഐക്ക് സമീപമുള്ള പ്ലാസ്റ്റിക് കളക്ഷൻ സെന്റർ പുതിയ സ്ഥലത്തേക്ക് മാറ്റും. നഗരസഭയുടെ 3 പ്രദേശങ്ങളിൽ കൂടി എം.സി.എഫ് നിർമ്മാണം ആരംഭിക്കും.സാനിറ്ററി വേയ്സ്റ്റ് സംസ്‌കരണത്തിനുള്ള പദ്ധതി അടിയന്തരമായി ആരംഭിക്കും. തുടങ്ങിയ തീരുമാനങ്ങളും കൗൺസിൽ കൈക്കൊണ്ടു. ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.വി. പോൾ, അഡ്വ. ബിജു ചിറയത്ത്, പാർലിമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, സി.എസ്. സുരേഷ്, വി.ജെ. ജോജി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.