ഗുരുവായൂർ: മിഥുനമാസത്തിലെ ചതയം എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ഭക്തിനിർഭരമായി ആഘോഷിച്ചു. യൂണിയൻ മന്ദിരത്തിൽ നടന്ന യോഗം യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി അംഗം ഷൺമുഖൻ ഭദ്രദീപം കൊളുത്തി. വനിതാസംഘം സെക്രട്ടറി ശൈലജ കേശവൻ, യൂണിയൻ കൗൺസിലർമാരായ കെ.കെ. രാജൻ, ഇ.ഐ. ചന്ദ്രൻ, ശരവണൻ കെ.ജി. എന്നിവർ സംസാരിച്ചു. ഗുരുപൂജയും ഭജനാവലിയും നടന്നു. ഭജനാവലിയ്ക്ക് ചതയം കലാവേദി പ്രവർത്തകരായ ജീജ സതീശൻ, ഷീന സുനീവ്, രജനി മോഹനൻ, കെ.എസ്. ബാലകൃഷ്ണൻ, സോമൻ എന്നിവർ നേതൃത്വം നൽകി. പ്രസാദ വിതരണവും അന്നദാനവും നടന്നു.