പറപ്പൂക്കര: എസ്.എൻ.ഡി.പി പറപ്പൂക്കര മേഖലാ യോഗം നടത്തി. നന്തിക്കര ശാഖാ മന്ദിരത്തിൽ നടന്ന യോഗത്തിൽ ഹരിദാസ് വാഴപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ കെ.ആർ. രഘു മാസ്റ്റർ, ലോഹിതാക്ഷൻ കൊരട്ടിക്കാട്ടിൽ, ബൈജൂ ചെല്ലിക്കര, അഭിലാഷ് നെല്ലായി, കിനോ ചേർക്കര എന്നിവർ പ്രസംഗിച്ചു.