 
ആമ്പല്ലൂർ: അളഗപ്പ നഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അളഗപ്പ നഗർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഡേവീസ് അക്കര അദ്ധ്യക്ഷനായി. കെ. ഗോപാലകൃഷ്ണൻ, പ്രിൻസൺ തയ്യാലക്കൽ, സി.വി. ഷംസുദ്ദീൻ, കെ.എൽ. ജോസ്, ആന്റണി കുറ്റൂക്കാരൻ, കെ. രാജേശ്വരി, ഷെന്നി പനോക്കാരൻ, പി.ടി. വിനയൻ, കെ.എസ്. കൃഷ്ണൻകുട്ടി, കെ.എൽ.ജയ്‌സൺ എന്നിവർ പ്രസംഗിച്ചു.