yogaa
ജില്ലാതല യോഗാദിന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .കെ. ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: ജില്ലാതല യോഗാ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ ഘടകം, സെന്റ് തോമസ് കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

വിവിധ മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

യോഗാ പരിശീലനത്തിലും കണ്‍വെന്‍ഷനിലും 200 ഓളം യുവതീയുവാക്കള്‍ പങ്കെടുത്തു. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ അദ്ധ്യക്ഷയായി. സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പൽ ഫാ.കെ.എ.മാര്‍ട്ടിന്‍ മുഖ്യപ്രഭാഷണം നടത്തി. എക്‌സിക്യൂട്ടീവ് മാനേജര്‍ ഫാ.ബിജു പനങ്ങാടന്‍ യോഗാദിന സന്ദേശം നല്‍കി. എന്‍.എസ്.എസ്. ജില്ലാ കോ ഓർഡിനേറ്റര്‍ ഡോ.ബിനു ടി.വി, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സി.ബിന്‍സി, പൂര്‍ണ്ണിമ സുരേഷ്, ഒ.നന്ദകുമാര്‍, രഞ്ജിത്ത് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പരിശീലത്തിന് യോഗാചാര്യ ഷാജി വരവൂര്‍ നേതൃത്വം നല്‍കി. പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിച്ചു.

യോ​ഗ​ ​പ​രി​ശീ​ലി​ച്ച് ​നാ​ടും​ ​ന​ഗ​ര​വും

തൃ​ശൂ​ർ​:​ ​അ​ന്താ​രാ​ഷ്ട്ര​ ​യോ​ഗ​ ​ദി​നാ​ച​ര​ണ​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​കേ​ന്ദ്ര​ ​വാ​ർ​ത്താ​ ​വി​ത​ര​ണ​ ​പ്ര​ക്ഷേ​പ​ണ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​സെ​ൻ​ട്ര​ൽ​ ​ബ്യൂ​റോ​ ​ഒ​ഫ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​തൃ​ശൂ​ർ​ ​ഫീ​ൽ​ഡ് ​ഓ​ഫീ​സി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​പു​റ​നാ​ട്ടു​ക​ര​ ​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യ​ത്തി​ൽ​ ​യോ​ഗ​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ച്ചു.​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​യോ​ഗ​ ​അ​സോ​സി​യേ​ഷ​നു​മാ​യി​ ​സ​ഹ​ക​രി​ച്ചാ​യി​രു​ന്നു​ ​പ​രി​പാ​ടി.
200​ ​ഓ​ളം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ങ്കെ​ടു​ത്തു.​ ​യോ​ഗാ​ചാ​ര്യ​ൻ​ ​ഗോ​പി​നാ​ഥ് ​ഇ​ട​ക്കു​ന്നി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മ​ന​സി​ന്റെ​യും​ ​ശ​രീ​ര​ത്തി​ന്റെ​യും​ ​ബു​ദ്ധി​യു​ടെ​യും​ ​സം​യോ​ജ​ന​മാ​ണ് ​യോ​ഗ.​ ​ഏ​തൊ​രു​ ​പ്ര​വൃ​ത്തി​ക്കും​ ​ഇ​വ​ ​മൂ​ന്നും​ ​ഒ​ന്നി​ച്ചു​ ​പ്ര​വ​ർ​ത്തി​ച്ചാ​ലേ​ ​ഏ​കാ​ഗ്ര​ത​യു​ണ്ടാ​വു​ക​യു​ള്ളു​വെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
ഇ​ൻ​സ്ട്ര​ക്ട​ർ​ ​നീ​ര​ജ് ​രാ​ജ​ഗോ​പാ​ൽ​ ​യോ​ഗാ​ ​പ്ര​ക​ട​ന​ങ്ങ​ൾ​ ​പ​രി​ച​യ​പ്പെ​ടു​ത്തി.​ ​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യ​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ 15​ ​മു​ത​ൽ​ ​വി​വി​ധ​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ത്തി​യി​രു​ന്നു.​ ​ച​ട​ങ്ങി​ൽ​ ​സെ​ൻ​ട്ര​ൽ​ ​ബ്യൂ​റോ​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​ജോ​ർ​ജ് ​മാ​ത്യു,​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഹ​രീ​ഷ്‌​കു​മാ​ർ​ ​ഡെ​ഡ്വാ​ൾ,​ ​ഫി​സി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ട്രെ​യി​ന​ർ​ ​ഷൈ​ല​ജ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.


അ​ന്താ​രാ​ഷ്ട്ര​ ​യോ​ഗാ​ദി​നം​ ​ആ​ച​രി​ച്ചു
തൃ​ശൂ​ർ​:​ ​സേ​വാ​ഭാ​ര​തി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ജി​ല്ല​യി​ൽ​ 76​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​യോ​ഗാ​ദി​നം​ ​ആ​ച​രി​ച്ചു.​ ​ല​ഹ​രി​ ​മു​ക്ത​ ​കേ​ര​ളം​ ​ആ​രോ​ഗ്യ​ ​യു​ക്ത​ ​കേ​ര​ളം​ ​എ​ന്ന​ ​വി​ഷ​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വീ​ഡി​യോ​ ​പ്ര​ദ​ർ​ശ​ന​വും​ ​ന​ട​ന്നു.
കോ​ർ​പ​റേ​ഷ​നി​ൽ​ ​സേ​വാ​ഭാ​ര​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​യോ​ഗാ​ദി​നം​ ​വി​വേ​കോ​ദ​യം​ ​സ്‌​കൂ​ളി​ൽ​ ​ന​ട​ന്നു.​ ​സേ​വാ​ഭാ​ര​തി​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കെ.​ ​ഗോ​പി​നാ​ഥ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​റി​ട്ടേ​ഡ് ​മേ​ജ​ർ​ ​സ​ത്യ​നാ​രാ​യ​ണ​ൻ​ ​ത​ന്ത്രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സം​സ്ഥാ​ന​ ​സാ​മാ​ജി​ല​ ​സ​മ​ര​സ​ത​ ​സം​യോ​ജ​ക​ൻ​ ​വി.​കെ.​ ​വി​ശ്വ​നാ​ഥ​ൻ​ ​യോ​ഗാ​ദി​ന​ ​സ​ന്ദേ​ശം​ ​ന​ൽ​കി.​ ​വീ​ഡി​യോ​ ​പ്ര​ദ​ർ​ശ​ന​വും​ ​ന​ട​ന്നു.​ ​സേ​വാ​ഭാ​ര​തി​ ​ശ​ക്ത​ൻ​ ​യു​ണി​റ്റ് ​പ്ര​സി​ഡ​ന്റ് ​വി​ജ​യ്കു​മാ​ർ​ ​സ്വാ​ഗ​ത​വും,​ ​സേ​വാ​ഭാ​ര​തി​ ​അ​ഞ്ചേ​രി​ ​യൂ​ണി​റ്റ് ​സെ​ക്ര​ട്ട​റി​ ​ശ്രീ​ജി​ത്ത് ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.