 
തൃപ്രയാർ: നാട്ടിക പഞ്ചായത്തിന്റേത് ജനദ്രോഹ നടപടികളാണെന്ന് ആരോപിച്ച് യു.ഡി.എഫ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന് ലഭിക്കുന്ന പദ്ധതി വിഹിതം ചെലവഴിക്കാത്ത എൽ.ഡി.എഫ് ഭരണം സമ്പൂർണ പരാജയമാണെന്ന് സി.എ. മുഹമ്മദ് റഷീദ് പറഞ്ഞു. എ.എൻ. സിദ്ധപ്രസാദ് അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി അനിൽപുളിക്കൽ, വി.ആർ. വിജയൻ, സി.എം. നൗഷാദ്, ആറ്റുപറമ്പത്ത് നൗഷാദ്, പി. വിനു, സി.ജി. അജിത് കുമാർ, പി.എം. സിദ്ദിഖ്, പി.സി. മണികണ്ഠൻ, ബിന്ദു പ്രദീപ്, സി.എസ്. മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.