കൊടുങ്ങല്ലൂർ: ഹയർ സെക്കൻഡറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ കൊടുങ്ങല്ലൂർ മേഖലയിലെ വിദ്യാലയങ്ങൾക്ക് മികച്ച വിജയം. 97.24 ശതമാനം വിജയം നേടി പനങ്ങാട് ഹയർ സെക്കൻഡറി സ്‌കൂൾ മുന്നിലെത്തി. 47 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ശൃംഗപുരം പി. ഭാസ്‌കരൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 95 ശതമാനമാണ് വിജയം. 35 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. അഴീക്കോട് സീതി സാഹിബ് സ്മാരക ഹയർ സെക്കൻഡറി സ്‌കൂൾ 91 ശതമാനം വിജയം നേടി. എറിയാട് കേരളവർമ ഹയർ സെക്കൻഡറി സ്‌കൂൾ 87.09 ശതമാനം വിജയം നേടി. അഞ്ചുകുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 82 ശതമാനമാണ് വിജയം. ഇവിടെ 24 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. പുല്ലൂറ്റ് വി.കെ. രാജൻ സ്മാരക ഹയർ സെക്കൻഡറി സ്‌കൂൾ 74 ശതമാനം വിജയം നേടി. രണ്ട് കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. എടവിലങ്ങ് ഗവ. സ്‌കൂളിൽ 61 ശതമാനമാണ് വിജയം. നാല് വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി.