 
തൃപ്രയാർ: സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു. സേവാഭാരതി പ്രസിഡന്റ് ദിനേഷ് വെള്ളാഞ്ചേരി അദ്ധ്യക്ഷനായി. നാട്ടിക പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി റിട്ടയേഡ് ഡി.എം.ഒ ഡോ. പത്മിനി ഗോപിനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സുരേഷ് ഇയ്യാനി, ഉമേഷ്, എ.കെ. ചന്ദ്രശേഖരൻ, സി.ആർ. രാജേഷ്, സുരേഷ് നടുമുറി, രാമചന്ദ്രൻ ആലപ്പുഴ, രാമു ചേർത്തേടത്ത്, റിട്ടയേഡ് എസ്.ഐ: എൻ.കെ. വിജയകുമാർ എന്നിവർ സംബന്ധിച്ചു.
തളിക്കുളം: പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി അന്തർദേശീയ യോഗ ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ. അനിത ടീച്ചർ അദ്ധ്യക്ഷയായി. യോഗ അദ്ധ്യാപകരായ ബൈജു മാസ്റ്റർ, അനിത എന്നിവർ ക്ലാസിന് നേതൃത്വം നൽകി. എ.എം. മെഹബൂബ്, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി. ഹനീഷ് കുമാർ, പബ്ലിക് ഹെൽത്ത് നഴ്‌സ് മായ, നിഷിത എന്നിവർ പങ്കെടുത്തു.
നാട്ടിക: നാട്ടിക ഈസ്റ്റ് യു.പി സ്‌കൂളിൽ വിവിധ പരിപാടികളോടെ യോഗ ദിനം ആചരിച്ചു. പി.ടി.എ പ്രസിഡന്റ് എം.എസ്. സജീഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്തു. യോഗാചാര്യ പി.എ. നസ്രത്ത് യോഗ ദിന സന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി നിത്യകല ടീച്ചർ സ്വാഗതവും എസ്.ആർ.ജി കൺവീനർ രാഖി ടീച്ചർ നന്ദിയും പറഞ്ഞു.
ഏങ്ങണ്ടിയൂർ: സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ എട്ടാമത് യോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ടി.ആർ. വിജയം നിർവഹിച്ചു. ദീനദയാൽ ട്രസ്റ്റ് സെക്രട്ടറി ഐ.എ. മോഹനൻ വിദ്യാർത്ഥികൾക്ക് യോഗ ദിന സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ സമൂഹ സൂര്യനമസ്‌കാരം, പ്രസംഗം എന്നിവ നടന്നു. യോഗ അദ്ധ്യാപകൻ കെ.എസ്. സംഗീത് നേതൃത്വം നൽകി.