 
കൊരട്ടി: ഖന്നാനഗർ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ചതയ പൂജയും പഠനോപകരണ വിതരണവും നടത്തി. ചാലക്കുടി യൂണിയൻ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജി. സുന്ദർലാൽ അദ്ധ്യക്ഷനായ ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി പി.സി.മനോജ്, ശാഖാ സെക്രട്ടറി രവീന്ദ്രൻ കൈപ്പുള്ളി, കെ.കെ. ബാബു, ടി.ഡി. പ്രസാദ് എന്നിവർ സംസാരിച്ചു.