yoga
ചാലക്കുടി എസ്.എൻ.ഡി.പി യൂണിയന്റെ യോഗ ദിനാചരണം സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: എസ്.എൻ.ഡി.പി യൂണിയൻ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ് ഇന്റർനാഷണൽ സ്‌കൂൾ യോഗാ അദ്ധ്യാപകൻ നിധിൻ രാജ് ക്ലാസ് നയിച്ചു. യൂണിയൻ കൗൺസിലർ പി.ആർ. മോഹനൻ, അനിൽ തോട്ടവീഥി, വനിതാസംഘം യൂണിയൻ സെക്രട്ടറി അജിതാ നാരായണൻ, ഇ.എസ്. അനിയൻ എന്നിവർ നേതൃത്വം നൽകി.