 
വെള്ളാങ്ങല്ലൂർ: കലാവസ്ഥാ വ്യതിയാനം മൂലം പൊടിവിത നടത്താൻ സാധിക്കാതിരുന്ന 20 ഏക്കറോളം സ്ഥലത്ത് ഞാറു നടീൽ ആരംഭിച്ചു. നടവരമ്പ് കല്ലംകുന്ന് ഭാഗത്തുള്ള കണ്ണൻപോയ്ചിറ പാടശേഖരത്തിൽ നടന്ന പരിപാടി വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിബിൻ തുടിയത്ത്, പി.എം. ഗാവരോഷ്, ടി.എസ്. സുനിത, എം.കെ. ഉണ്ണി, ടി.വി. വിജു, സി.കെ. ശിവജി, ഒ.കെ. ഉണ്ണിക്കൃഷൻ, സിന്ധു എന്നിവർ പങ്കെടുത്തു. ജ്യോതി, മനുരത്‌ന ഇനത്തിൽപ്പെട്ട നെൽ വിത്തുകൾ ഉപയോഗിച്ചാണ് 75 ഏക്കറിൽ കൂടുതൽ വരുന്ന പാടശേഖരത്തിൽ കൃഷിയിറക്കിയിട്ടുള്ളത്.