 
തൃശൂർ: ഫ്രീ ലൈഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ രാമവർമ്മപുരം സർക്കാർ വൃദ്ധമന്ദിരത്തിലെ അന്തേവാസികളെ പുതുവസ്ത്രം നൽകി ആദരിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ വസ്ത്രങ്ങളടങ്ങിയ കിറ്റ് വൃദ്ധസദനം സൂപ്രണ്ട് കെ. രാധികയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ കെ.എം. രവി, കൗൺസിലർ രാധിക അശോകൻ, ഫൗണ്ടേഷൻ രക്ഷാധികാരിയും സൃഷ്ടി ഡയമണ്ട് ഉടമയുമായ മോഹൻ കുന്നത്ത്, ടി.വി. ജയപ്രകാശ്, സാംസൺ അരിമ്പൂർ എന്നിവർ പ്രസംഗിച്ചു. ഗസൽ ഗായകൻ എൻ.എസ്. വേണുഗോപാലിന്റെ സംഗീത പരിപാടിയും ഉണ്ടായിരുന്നു.