valapad-panchayath
വലപ്പാട് പഞ്ചായത്ത് വികസന സെമിനാറിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്.

വലപ്പാട്: പഞ്ചായത്ത് വികസന സെമിനാർ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അദ്ധ്യക്ഷയായി. മുൻകാല പഞ്ചായത്ത് മെമ്പർമാരെ ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ ആദരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ തപതി കെ.എ പദ്ധതി അവതരണം നടത്തി. ജ്യോതി രവീന്ദ്രൻ, സുധീർ പട്ടാലി, ബിജോഷ് ആനന്ദൻ, മല്ലിക ദേവൻ, സി.ആർ. ഷൈൻ, വസന്ത ദേവലാൽ, ഇ.കെ തോമസ്, വി.ആർ. ജിത്ത്, ജോയ്‌സി വർഗീസ് പി എന്നിവർ പങ്കെടുത്തു.