ഇരിങ്ങാലക്കുട: പ്രാദേശിക പത്രപ്രവർത്തകർ നാടിന്റെ കൾച്ചറൽ അസോസിയേഷന്മാരാകണമെന്ന് മാദ്ധ്യമ പ്രവർത്തകൻ എം.പി. സുരേന്ദ്രൻ. നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി മാദ്ധ്യമ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെയർപേഴ്‌സൺ സോണിയ ഗിരി അദ്ധ്യക്ഷയായി. മുൻ എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ മുഖ്യാതിഥിയായി. വൈസ് ചെയർമാൻ ടി.വി. ചാർളി, സ്വീകരണ കമ്മിറ്റി ചെയർമാൻ കെ.ആർ. വിജയ, കോ- ഓർഡിനേറ്റർ ജെയ്‌സൺ പാറേക്കാടൻ, അൽഫോൺസ തോമസ്, ഫെനി എബിൻ വെള്ളാനിക്കാരൻ, ടി.കെ. ജയാനന്ദൻ, അംബിക പള്ളിപ്പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.