sahakarana-megalaപൂവത്തുംകടവ് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ആസ്ഥാന മന്ദിരം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാൻ കഴിയാത്തതാണെന്ന് മന്ത്രി വി.എൻ. വാസവൻ. പൂവത്തുംകടവ് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളാണ് സഹകരണ മേഖലയുടെ സംരക്ഷകരെന്നും മന്ത്രി പറഞ്ഞു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ആദ്യ നിക്ഷേപം സ്വീകരിച്ചു. തൃശൂർ സഹകരണ സംഘം ജോ. രജിസ്ട്രാർ എം. ശബരിദാസൻ ആദ്യ വായ്പാ വിതരണം നടത്തി. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ ആദ്യ എം.ഡി.എസ് സ്വീകരിച്ചു. എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ചികിത്സാ സഹായം വിതരണം ചെയ്തു. ബാങ്കിന്റെ മുൻ പ്രസിഡന്റുമാരെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ചന്ദ്രശേഖരൻ ആദരിച്ചു. ഏരിയ സെക്രട്ടറി കെ.കെ. അബീദലി ഉപഹാരം നൽകി. ടി.കെ. രമേഷ് ബാബു ഹരിതം സഹകരണം മാവിൻതൈ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.എസ്. ജയ, സുഗത ശശിധരൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. മുഹമ്മദ് നവാസ്, ഷീജ ബാബു, ജയ സുനിൽരാജ്, സുമതി സുന്ദരൻ, ടി.എസ്. ശീതൾ, കെ.കെ. സത്യഭാമ, ഉഷ ശ്രീനിവാസൻ, വി.എസ്. കൃഷ്ണകുമാർ, വി.ആർ. ഷീബ എന്നിവർ സംസാരിച്ചു.