news-photo-

ഗുരുവായൂർ ആദായനികുതി ഓഫീസിന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു.

ഗുരുവായൂർ: കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുന്ന കേന്ദ്ര സർക്കാരിനെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറേ നടയിലെ ആദായനികുതി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.കെ. രാജേഷ് ബാബു, മുൻ മണ്ഡലം പ്രസിഡന്റ് മോഹൻദാസ് ചേലനാട്ട്, ബ്ലോക്ക് സെക്രട്ടറി ശിവൻ പാലിയത്ത്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി. കൃഷ്ണൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഗോപി മനയത്ത്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബിന്ദു നാരായണൻ, ട്രഷറർ അരവിന്ദൻ കോങ്ങാട്ടിൽ, കോൺഗ്രസ് നേതാവ് പോളി ഫ്രാൻസിസ്, യൂത്ത് കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം പി.കെ. ഷനാജ്, ബാബു സോമൻ എന്നിവർ പ്രസംഗിച്ചു.