 
കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ കലശം താമരശ്ശേരി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ 23 മുതൽ മുതൽ 26 വരെ നടക്കും. ഒന്നാം ദിവസം വൈകിട്ട് ആചാര്യവരണം, പ്രസാദശുദ്ധി, രക്ഷോഘ്‌ന ഹോമം, വാസ്തുഹോമം, വാസ്തുബലി, വാസ്തു പുണ്യാഹം എന്നിവ നടക്കും.
രണ്ടാം ദിവസം ശിവന് ചതുശുദ്ധി ധാര, പഞ്ചഗവ്യം, പഞ്ചഗം, 25 കലശാഭിഷേകം (പൂജ), ഭഗവതീങ്കൽ ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചഗം, വൈകീട്ട് സ്ഥലശുദ്ധി എന്നീ ചടങ്ങുകളും മൂന്നാം ദിവസം അഗ്‌നി ജനനം, തത്ത്വ ഹോമം, തത്ത്വകലശപൂജ (അഭിഷേകം ഒമ്പതിന്), ബ്രഹ്മ കലശപൂജ, വൈകീട്ട് പരികലശപൂജ, അധിവാസ ഹോമം, അധിവാസ പൂജ എന്നിവയും നടക്കും.
നാലാം ദിവസം 26ന് പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം എന്നിവയോടെ കലശ ചടങ്ങുകൾക്ക് സമാപനമാകും.