1

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജ് ടാലന്റ് സെന്ററും ധാരണാ പത്രം കൈമാറുന്നു.

വടക്കാഞ്ചേരി: തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആസ്ഥാനമാക്കിയുള്ള ബയോ മെഡിക്കൽ ഇൻക്യുബേഷൻ സെന്റർ ആയ ടെക്‌നോളജി ഇൻക്യുബേഷൻ ഫോർ മെഡിക്കൽ ഡിവൈസ് ആൻഡ് ബയോമെറ്റീരിയൽസും തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജ് ടാലന്റ് സെന്ററും ധാരണാപത്രം ഒപ്പുവച്ചു. വിദ്യ എൻജിനിയറിംഗ് കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടൻസി സ്ഥാപനമായ വിദ്യ ടാലന്റ് സെന്റിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരമാണ് ശ്രീചിത്രയുമായുളള ധാരണപത്രം. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനു വേണ്ടി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എസ്. ബൽറാം, വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ സുരേഷ് ലാലും ധാരണാപത്രത്തിൽ ഒപ്പുവച്ചു. വ്യവസായ ഉത്പന്ന മേഖലയും എഞ്ചിനിയറിംഗ് വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് കുറയ്ക്കാൻ ഈ പുതിയ സംരഭത്തിന് കഴിയുമെന്ന് വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സുരേഷ് ലാൽ അഭിപ്രായപ്പെട്ടു.