 
മുള്ളൂർക്കര ഇരുന്നിലംകോട് ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് പി.എസ്. രാഘവനെ ആദരിക്കുന്നു.
വടക്കാഞ്ചേരി: കഴിഞ്ഞ മുപ്പത് വർഷമായി മുള്ളൂർക്കര ഇരുന്നിലംകോട് മഹാദേവ ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കായി പ്രവർത്തിക്കുകയും ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്ത പി.എസ്. രാഘവനെയും എസ്.എസ് എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ക്ഷേത്രം ട്രഷറർ വി.കെ. ശിവദാസന്റെ മകൻ വി.എസ്. സൂര്യദാസിനെയും ആദരിച്ചു. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി എം.വി. ദേവദാസൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ. ശിവദാസൻ പൊന്നാടയണിയിച്ചു.