pustaha-prahasanam
സുസ്ഥിര വികസനം ഭാവിയുടെ വികസന കാഴ്ചപ്പാട് എന്ന പുസ്തകം പ്രൊഫ. എം.കെ. സാനു കൊച്ചി മേയർ എം.എം. അനിൽകുമാറിന് നൽകി പ്രകാശനം ചെയ്യുന്നു.

പുതുക്കാട്: മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് എഴുതിയ സുസ്ഥിര വികസനം ഭാവിയുടെ വികസന കാഴ്ചപ്പാട് എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രൊഫ. എം.കെ. സാനു, കൊച്ചി മേയർ എം. അനിൽകുമാറിന് നൽകി പ്രകാശനം ചെയ്തു. ഏറെ ചർച്ച ചെയ്യപ്പെടുന്ന വികസന കാര്യത്തിൽ സുസ്ഥിര വികസനത്തിന് ഉതകുന്ന മൂല്യവത്തായ ഒരു ആശയമാണ് പ്രൊഫ. സി. രവീന്ദ്രനാഥ് ഈ പുസ്തകത്തിലൂടെ മന്നോട്ട് വച്ചിട്ടുള്ളതെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. സാനുമാഷിന്റെ കൊച്ചിയിലെ വസതിയിൽ നടത്തിയ ചടങ്ങിൽ ടി. നരേന്ദ്രൻ അദ്ധ്യക്ഷനായി. മേയർ എം.എം. അനിൽകുമാർ, പ്രൊഫ. സി. രവീന്ദ്രനാഥ്, കെ. സുധാകരൻ, ആർ. റിഷാദ് ബാബു, ഇ. അബ്ദുൾ കലാം, എസ്. അശ്വതി, അനിൽ രാധാകൃഷ്ണൻ, കെ.വി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.