 അപർണ ഷാജി
അപർണ ഷാജി
കൊടുങ്ങല്ലൂർ: പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി അപർണ ഷാജി വീണ്ടും നേട്ടങ്ങളിൽ ഇടം പിടിച്ചു. പഠന മികവിനോടൊപ്പം വിവിധ രംഗങ്ങളിലും അപർണ കഴിവ് തെളിയിച്ചിട്ടുണ്ട്. ചെറിയ ക്ലാസുകളിൽ പ്രസംഗ മത്സരത്തിലും ചിത്രരചനയിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സംസ്‌കൃതം ഉപന്യാസ രചനയിൽ സ്റ്റേറ്റ് ലെവൽ വിന്നറാണ്. ശിവഗിരി തീർത്ഥാടന പ്രസംഗ മത്സരത്തിൽ സംസ്ഥാനതല വിജയികൂടിയാണ്. പഠനവും കലയും ഒരുമിച്ചു കൊണ്ടുപോകുന്ന അപർണ ഷോർട്ട് ഫിലിമിന്റെ സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ശൃംഗപുരം പി. ഭാസ്‌കരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ്. നാലുക്കണ്ടം തറയപ്പുറത്ത് ഷാജിയുടെയും ബിന്ദു ഷാജിയുടെയും മകളാണ്.