 
ചാലക്കുടി: കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്‌കൂളിൽ ലോക യോഗദിനാചരണം നടത്തി. ഹെഡ്മിസ്ട്രസ് ഗീത എൻ.ഗോപീനാഥ് യോഗദിന സന്ദേശം നൽകി. വി.വി. വിനി, കെ.എം. അനിലാഷ്, എൻ.സി. പ്രേംചന്ദ് എന്നിവർ ക്ലാസ് നയിച്ചു. സിജി യൂജിൻ, രശ്മി ബിനേഷ്, കെ.എസ്. ഷിനി, പി.ബി. ബിനി, രാജി ബിനീഷ് എന്നിവർ നേതൃത്വം നൽകി.