 
കുന്നംകുളം: സിനിമാ ലോകത്ത് നീണ്ട കാത്തിരിപ്പിനൊടുപ്പിൽ തെന്നിന്ത്യൻ താരങ്ങളും മലയാളിതാരങ്ങളും ഒരുമിച്ച് തകർത്ത് അഭിനയിച്ച തമിഴ് ചലച്ചിത്രം വിക്രം സിനിമയിലെ റോളക്‌സ് എന്ന വില്ലൻ കഥാപാത്രം അണിഞ്ഞ മാല യുവാക്കൾക്കിടയിൽ ട്രെൻഡാകുന്നു. ചലച്ചിത്ര ലോകത്തെ സകലകലാ വല്ലഭൻ കമലഹാസൻ , ഫഹദ് ഫാസിൽ , ചെമ്പിൽ വിനോദ് , വിജയ് സേതുപതി, സൂര്യ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. സിനിമ പുറത്തിറങ്ങി രണ്ടാഴ്ച കഴിഞ്ഞാണ് റോളക്‌സ് മാല വിപണിയിൽ എത്തിയത്. സിനിമയിലെ സൂപ്പർ താരം സൂര്യ അണിയുന്ന മാല യുവാക്കൾ അന്വേഷിച്ച് തുടങ്ങിയതോടെയാണ് മൊത്ത കച്ചവടക്കാർ റോളക്‌സ് മാല വിപണിയിൽ എത്തിച്ചത്. നൂറ് രൂപയിലധികം വില വരുന്ന ബ്‌ളാക്ക് മെറ്റൽ ലോഹത്തിൽ നിർമ്മിച്ച റോളക്‌സ് മാല കോളേജ്, സ്‌കൂൾ വിദാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും വലിയ ട്രെൻഡായി മാറുകയാണ്. കൊവിഡിനു ശേഷം കോളേജുകളും സ്‌കൂളുകളും തുറന്നതോടെ ഹിറ്റായി മാറിയ സിനിമയിലെ കഥാനായകൻ റോളക്‌സ് എന്ന പേരും മാലയും വിപണി കീഴടക്കും.