 
തൃശൂർ: ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സണായി അഡ്വ. കെ.വി. നിമ്മി നിയമിതയായി. മണലൂർ കണ്ടങ്ങത്ത് വത്സകുമാർ-രതി ദമ്പതികളുടെ മകളും കുന്നംകുളം പോക്‌സോ കോടതി പ്രൊസിക്യൂട്ടർ അഡ്വ. കെ.എസ്. ബിനോയുടെ ഭാര്യയുമാണ്. അഡ്വ. കെ.വി. ബാബു, എ.എം. സിമ്മി, സി.കെ. വിജയൻ, വി.ഡി. സുജിത എന്നിവരാണ് അംഗങ്ങൾ.