laha

പേരാമംഗലം പൊലീസിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ സൈക്കിൾ റാലി എസ്.ഐ: വി.എസ്. സന്തോഷ് ഫ്‌ളാഗ് ഒഫ് ചെയ്യുന്നു.

തൃശൂർ: ലഹരി വിരുദ്ധദിന പരിപാടികളുടെ ഭാഗമായി പേരാമംഗലം ജനമൈത്രി പൊലീസ് ദുർഗാവിലാസം സ്‌കൂളിലെ 100 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സ്‌കൂൾ പരിസരത്ത് നിന്നും സ്റ്റേഷനിലേക്ക് സൈക്കിൾ റാലി സംഘടിപ്പിച്ചു. എസ്.ഐ: വി.എസ്. സന്തോഷ് ഫ്‌ളാഗ് ഒഫ് ചെയ്തു. ഹെഡ് മാസ്റ്റർ പി.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് പേരാമംഗലം പൊലീസ് സ്റ്റേഷനിലെ വി. അശോക് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്. സുമേഷ്, എ.ടി. വിനേഷ് എന്നിവർ പ്രസംഗിച്ചു.