ayush
നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജില്ലാതല അന്താരാഷ്ട്ര യോഗാദിനാചരണം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭൻ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജില്ലാതല അന്താരാഷ്ട്ര യോഗാദിനാചരണം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭൻ ഉദ്ഘാടനം ചെയ്തു. കോമൺ യോഗ പ്രോട്ടോകോൾ പരിശീലനം, യോഗാ ഡാൻസ് എന്നിവയുണ്ടായിരുന്നു.

ജില്ലയിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ കേന്ദ്രീകരിച്ചുള്ള ക്വിസ് മത്സരം, വിവിധ കാറ്റഗറികളിലായി യോഗാ പരിശീലന വീഡിയോ മത്സരം തുടങ്ങിയവയിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സലജകുമാരി അദ്ധ്യക്ഷയായി. ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. ബിന്ദു മുഖ്യപ്രഭാഷണം നടത്തി.

നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം.എസ്. നൗഷാദ്, യോഗ മെഡിക്കൽ ഓഫീസർ ഡോ. എം.കെ. റെനി എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ ചൊവ്വന്നൂരിലെ ബ്ലൂമിംഗ് ബഡ്‌സ് സ്‌കൂൾ ടീം ഒന്നാമതും കാറളത്തെ വിമല സെൻട്രൽ സ്‌കൂൾ ടീം രണ്ടാമതും എത്തി. 8 മുതൽ 15 വയസ് വിഭാഗം യോഗാസന മത്സരത്തിൽ വിഖ്യാദ്, ഭാരതി ആർ. കർത്ത, ജെ. ആനന്ദ് കൃഷ്ണൻ, പി.ആർ. സാന്ദ്ര, സി.പി. പ്രദീപ്, കെ.സി. പ്രീതി, വി.ഡി. മുത്ത്‌ലിബ്, അന്നാമ്മ എന്നിവർ വിജയികളായി.