takol-kimaral
മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി.ദാസ് വീടിന്റെ താക്കോൽ കൈമാറുന്നു.

കൊടകര: ലയൺസ് ക്ലബ് ഒഫ് മണ്ണുത്തി അഗ്രിസിറ്റി മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെ പേരാമ്പ്രയിൽ നിർദ്ധന കുടുംബത്തിനു വേണ്ടി നിർമ്മിച്ച ഭവനം കൈമാറി. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ജോർജ് മറോലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ: ജോർജ് ഡി.ദാസ് താക്കോൽ കൈമാറി. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി ആന്റോ വി.മാത്യു, സോൺ ചെയർമാൻ, എം.വി. നെൽസൺ, ലയൺസ് ക്ലബ് ഒഫ് മണ്ണുത്തി അഗ്രിസിറ്റി പ്രസിഡന്റ് പി.വി. സുരേന്ദ്രൻ, സെക്രട്ടറി എസ്. രാജേന്ദ്ര പ്രസാദ്, ട്രഷറർ പി.വി.ആന്റണി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വീട് നിർമ്മിച്ച കോൺട്രാക്ടർ സുരേന്ദ്രൻ, നേതൃത്വം നൽകിയ ജേക്കബ് നെറ്റോ, ഭാര്യ ഷീബ എന്നിവരെ ആദരിച്ചു.