1
​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​സൈ​ബ​ർ​ ​സേ​ന ജി​ല്ലാ​ ​നേ​തൃ​യോ​ഗ​ം സൈ​ബ​ർ​ ​സേ​ന​ ​കേ​ന്ദ്ര​ ​സ​മി​തി​ ​ക​ൺ​വീ​ന​ർ​ ​അ​ർ​ജ്ജു​ൻ​ ​അ​ര​യ​ക്ക​ണ്ടി​ ​ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: എസ്.എൻ.ഡി.പി യോഗം സൈബർ സേന തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തൃശൂർ ജില്ലാ നേതൃയോഗത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം സൈബർ സേന കേന്ദ്ര സമിതി കൺവീനർ അർജ്ജുൻ അരയക്കണ്ടി നിർവഹിച്ചു. സൈബർ സേന തൃശൂർ ജില്ലാ ചെയർമാൻ ഹരിശങ്കർ പുല്ലാനി അദ്ധ്യക്ഷനായി. കേന്ദ്രസമിതി ജോയിന്റ് കൺവീനർ ചിന്തു ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് ചെയർമാൻ ബൈജു തേക്കിനിയേടത്ത്, മജീഷ് തലപ്പിള്ളി, സജയൻ കൊടകര, കൃഷ്ണകുമാർ മുകുന്ദപുരം, സൈബർ സേന തൃശൂർ യൂണിയൻ ചെയർമാൻ കെ.വി. രാജേഷ് കാനാട്ടുകര, കെ.എസ്. വിനൂപ് എന്നിവർ സംസാരിച്ചു. സൈബർ സേന ജില്ലാ കൺവീനർ അഭിലാഷ് നെല്ലായി സ്വാഗതവും ജില്ലാ ജോയിന്റ് കൺവീനർ അനീദ് എസ്. ബാലൻ നന്ദിയും പറഞ്ഞു.