ബിഗ് കേക്ക് സാരഥികൾക്കുള്ള ഉപഹാരം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ സമ്മാനിക്കുന്നു.
വടക്കാഞ്ചേരി: വടക്കാഞ്ചേരി മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബേക്കറി മേഖലയിൽ ഫൈവ് സ്റ്റാർ കാറ്റഗറി സാദ്ധ്യമാകുന്നതിനെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. ഫുഡ് & സേഫ്ടി അതോറിറ്റി ഒഫ് ഇന്ത്യയുടെ ലൈഫ് സ്റ്റാർ അീഗീകാരം ലഭിച്ച ജില്ലയിലെ ഏക ബേക്കറിയായ വടക്കാഞ്ചേരി ബിഗ് കേക്ക് ഹൗസ് സാരഥികളായ തോമസ്, ബിനീഷ്, ചാക്കോ എന്നിവരുമായി സെമിനാറിൽ ചർച്ച നടത്തി. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എൻ. ഗോകുലൻ, എൽദോ പോൾ, പി.എസ്. അബ്ദുൾസലാം, കെ.കെ. അബ്ദുൾ ലത്തീഫ്, കെ.എ. മുഹമ്മദ്, പ്രശാന്ത് മേനോൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ബിഗ് കേക്ക് സാരഥികൾക്ക് മർച്ചന്റ് അസോസിയേഷൻ ഉപഹാരം നൽകി ആദരിച്ചു.