acts
ആക്ട്‌സ് തൃപ്രയാർ സംഭാവന കൂപ്പൺ പ്രേമചന്ദ്രൻ വടക്കേടത്ത് ഡാലി തോട്ടുങ്ങലിന് നൽകി ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: ആക്ട്‌സ് തൃപ്രയാർ ബ്രാഞ്ചിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്തുന്നതിന്റെ ഭാഗമായി പുതുതായി ആരംഭിച്ച സംഭാവന കൂപ്പണിന്റെ വിതരണോദ്ഘാടനം തൃപ്രയാർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് പ്രേമചന്ദ്രൻ വടക്കേടത്ത് തൃപ്രയാർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഡാലി ജെ. തോട്ടുങ്ങലിന് നൽകി നിർവഹിച്ചു. മുഖ്യരക്ഷാധികാരി ടി.കെ. ഷൺമുഖൻ (റിട്ട. ആർ.ഡി.ഒ) സമാഹരിച്ച നാൽപ്പതിനായിരം രൂപ ചടങ്ങിൽ ആക്ട്‌സിന് കൈമാറി. ബ്രാഞ്ച് വൈസ് പ്രസിഡന്റ് വി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. രക്ഷാധികാരി പി. വിനു, വൈസ് പ്രസിഡന്റ് പോൾ കൊമ്പൻ, ട്രഷറർ എം.കെ. ബഷീർ, കൺവീനർ പ്രേംലാൽ വലപ്പാട്, ബ്രാഞ്ച് പ്രതിനിധി ടി.യു. സുഭാഷ് ചന്ദ്രൻ, ജോ. സെക്രട്ടറിമാരായ അഭയ് തൃപ്രയാർ, എം.എസ്. സജീഷ്, ജോ. കൺവീനർമാരായ സുവിത്ത് കുന്തറ, കെ.ജി. വിനോദ്, പി. മാധവമേനോൻ, ഡേവിസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.