 
ചെറുവാൾ: സി.പി.എം നേതാവായിരുന്ന വി.ആർ. ദാമോദരൻ ഏഴാമത് അനുസ്മരണം സംസ്ഥാന കമ്മറ്റി അംഗം ബേബി ജോൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.ആർ. സ്മാരക എൻഡോവ്‌മെന്റ് എ. പത്മനാഭന് ബേബി ജോൺ സമ്മാനിച്ചു. കെ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ എ.കെ. അനിൽകുമാർ, എ.പത്മനാഭൻ, കെ.കെ. രാമചന്ദ്രൻ എം.എൽ.എ എസ്.എസ്.എൽ.സി പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം ചെയ്തു. ഏരിയ സെക്രട്ടറി കെ.പി. പോൾ, എൻ.എൻ. ദിവാകരൻ, കെ.എ. സുരേഷ്, കെ.എം. വാസുദേവൻ എന്നിവർ സംസാരിച്ചു.