 
അതിരപ്പിള്ളി: പട്ടിക വർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി മലക്കപ്പാറ പെരുമ്പാറ ആദിവാസി കോളനിയിൽ ആടുകളെ വിതരണം ചെയ്തു. കുടുംബശ്രീ വഴി നടപ്പാക്കുന്ന പദ്ധതിയിൽ ഒരു കുടുംബത്തിന് മൂന്ന് ആടുകളെ വീതമാണ് നൽകിയത്. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ് വിതരണോദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ചെയർപേഴ്‌സൺ നടാക്ഷ വിജയൻ അദ്ധ്യക്ഷയായി. പഞ്ചായത്തംഗം നാഗലപ്പൻ പ്രസംഗിച്ചു.