ramam
രാമംകുളങ്ങര ദുർഗ ക്ഷേത്രം പുന:പ്രതിഷ്ഠയോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഗുരുവായൂർ ദേവസ്വം ചെയർമാർ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

ഗുരുവായൂർ: രാമംകുളങ്ങര ദുർഗ ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ നവീകരണ കലശം തുടങ്ങി. ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിയുടെയും അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാടിന്റേയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. 30 നാണ് ദേവീപ്രതിഷ്ഠ.
ഇതോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഗുരുവായൂർ ദേവസ്വം ചെയർമാർ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. സി.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. പദ്മനാഭൻ ഗുരുവായൂർ, പ്രവിഷ, ജാക്ക്, ബാബു കറത്തേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. എല്ലാ ദിവസവും ദീപാരാധനയ്ക്ക് ശേഷം സാംസ്‌കാരിക പരിപാടികളുണ്ട്.