darna-udgadanam

കൊച്ചിൻ മലബാർ കമ്പനിയുടെ മൈസൂർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി ദേശീയ സമിതി അംഗം ആന്റണി കുറ്റൂക്കാരൻ ഉദ്ഘാടനം ചെയ്യുന്നു.

വരന്തരപ്പിള്ളി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യുണിയൻ നേതൃത്വത്തിൽ പാലപ്പിള്ളി മേഖലയിലെ തോട്ടം തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കൊച്ചിൻ മലബാർ കമ്പനിയുടെ മൈസൂർ ഓഫീസിന് മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ദേശീയ സമിതി അംഗം ആന്റണി കുറ്റൂക്കാരൻ ഉദ്ഘാടനം ചെയ്തു. റബർ എസ്റ്റേറ്റ് വർക്കേഴ്‌സ് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.ജി. വാസുദേവൻ നായർ അദ്ധ്യക്ഷനായി. കെ.കെ. രവി, പി.എം. അലി, പി.എസ്. സത്യൻ എന്നിവർ സംസാരിച്ചു. തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുക, തോട്ടം റീപ്ലാന്റ് ചെയ്യാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുക, തൊഴിലാളികളുടെ പാഡികൾ പുതുക്കിപ്പണിയുക, നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനങ്ങൾ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.