lakshmi

തൃശൂർ : സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ആവേശം ചോരാതെ റവന്യൂ കലോത്സവ വേദിയിലും തിളങ്ങി ലക്ഷ്മി. തേക്കിൻകാട് മൈതാനിയിൽ അരങ്ങേറിയ വനിതാവിഭാഗം നാടോടി നൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനമാണ് നേടിയത്. തൃശൂർ കളക്ടറേറ്റിൽ ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽ ക്ലാർക്കാണ്. മാതൃശാപം ഏറ്റുവാങ്ങിയ കോമരത്തിന്റെ കഥ അവതരിപ്പിച്ചാണ് ഈ 25കാരി മുന്നിലെത്തിയത്. ഗ്രൂപ്പിനത്തിൽ തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, സംഘനൃത്തം തുടങ്ങിയ ഇനങ്ങളിലും ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും. തൃശൂർ, വിയ്യൂർ സ്വദേശിയായ ലക്ഷ്മി 2013 ൽ മലപ്പുറത്ത് നടന്ന സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ സംഘനൃത്തം വിഭാഗത്തിൽ സംസ്ഥാനതല ജേതാവായിട്ടുണ്ട്. നാല് വയസ് മുതൽ ക്ലാസിക്കൽ നൃത്തം പരിശീലിക്കുന്ന ലക്ഷ്മി പൂങ്കുന്നത്തുള്ള നടരാജ് കലാമന്ദിരത്തിൽ രാജലക്ഷ്മി സുരേന്ദ്രന് കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്. മത്സരത്തിൽ രണ്ടാം സ്ഥാനം കാസർകോട് ജില്ലയിൽ നിന്നുള്ള പി.കവിതയും കോട്ടയത്ത് നിന്നുള്ള ദർശനദാസും പങ്കിട്ടപ്പോൾ മൂന്നാം സ്ഥാനം എറണാകുളം ജില്ലയിൽ നിന്നുള്ള ആര്യ.വി.മേനോനും കൊല്ലം ജില്ലയിലെ പി.ജി.അനുകൃഷ്ണയും പങ്കിട്ടു.

ഭ​ര​ത​നാ​ട്യ​ത്തി​ൽ​ ​ര​ണ്ട് ​വി​ഭാ​ഗ​ങ്ങ​ളി​ലും ആതി​ഥേ​യർ

തൃ​ശൂ​ർ​ ​:​ ​സം​സ്ഥാ​ന​ ​റ​വ​ന്യൂ​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​ഭ​ര​ത​നാ​ട്യ​ത്തി​ൽ​ ​ആ​ൺ​ ​-​ ​പെ​ൺ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ആ​തി​ഥേ​യ​രാ​യ​ ​തൃ​ശൂ​രി​ന് ​നേ​ട്ടം.​ ​ര​ണ്ട് ​വി​ഭാ​ഗ​ങ്ങ​ളി​ലും​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​തൃ​ശൂ​ർ​ ​ക​ര​സ്ഥ​മാ​ക്കി.​ ​വ​നി​താ​ ​വി​ഭാ​ഗ​ത്തി​ൽ​ ​തൃ​ശൂ​ർ​ ​ക​ള​ക്ട​റേ​റ്റ് ​റ​വ​ന്യൂ​ ​വി​ഭാ​ഗം​ ​ക്ല​ർ​ക്ക് ​റോ​മി​ ​ച​ന്ദ്ര​മോ​ഹ​ന​നും​ ​പു​രു​ഷ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​മ​ന​വ​ള​ശ്ശേ​രി​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ ​സു​നി​ൽ​ ​കു​മാ​റും​ ​മി​ക​വാ​ർ​ന്ന​ ​പ്ര​ക​ട​ന​ത്തോ​ടെ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി.​ ​വേ​ദി​ ​ഒ​ന്നാ​യ​ ​തേ​ക്കി​ൻ​കാ​ട് ​മൈ​താ​നി​യി​ലാ​യി​രു​ന്നു​ ​മ​ത്സ​രം.​ ​വ​നി​ത​ക​ളു​ടെ​ ​ഭ​ര​ത​നാ​ട്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ഇ​ഞ്ചോ​ടി​ഞ്ച് ​പ്ര​ക​ട​ന​മാ​ണ് ​ന​ട​ന്ന​ത്.​ ​കൊ​ല്ലം​ ​ക​ള​ക്ട​റേ​റ്റ് ​ജീ​വ​ന​ക്കാ​രി​ ​അ​നു​കൃ​ഷ്ണ​ ​ര​ണ്ടാം​ ​സ്ഥാ​ന​വും​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ലെ​ ​വി​ല്ലേ​ജ് ​ഫീ​ൽ​ഡ് ​അ​സി​സ്റ്റ​ന്റാ​യ​ ​എ​സ്.​ദി​വ്യ​ശ്രീ​ ​മൂ​ന്നാം​ ​സ്ഥാ​ന​വും​ ​ക​ര​സ്ഥ​മാ​ക്കി.​ ​തൃ​ശൂ​ർ,​ ​എ​റ​ണാ​കു​ളം,​ ​ആ​ല​പ്പു​ഴ,​ ​കോ​ഴി​ക്കോ​ട്,​ ​കൊ​ല്ലം,​ ​തി​രു​വ​ന​ന്ത​പു​രം,​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​ക​ളി​ലെ​ ​ക​ലാ​കാ​രി​ക​ളു​ടെ​ ​വ്യ​ത്യ​സ്ത​മാ​ർ​ന്ന​ ​പ്ര​ക​ട​നം​ ​കാ​ണി​ക​ളു​ടെ​ ​മ​നം​ ​ക​വ​രു​ന്ന​താ​യി​രു​ന്നു.