കൊരട്ടി: പഞ്ചായത്ത് അതിർത്തിയിലെ വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വിദ്യാലയങ്ങളിലും പോഷകത്തോട്ടം പദ്ധതി ആരംഭിച്ചു. റവ.ഫാ. ഡേവിസ് ചിറമ്മൽ പോഷകത്തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അദ്ധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്തും ചിറമ്മൽ ട്രസ്റ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്ഥിരം സമിതി ചെയർമാൻമാരായ അഡ്വ. കെ.ആർ. സുമേഷ്, നൈനു റിച്ചു, പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി സ്‌കറിയ, റെയ്‌മോൾ ജോസ്, ജിസി പോൾ, ലിജോ ജോസ്, പി.എസ്. സുമേഷ്, ഹെഡ്മാസ്റ്റർ സാജു ജോർജ്, രാജൻ തോമാസ്, കൃഷി ഓഫിസർ നിതപോൾ എന്നിവർ പ്രസംഗിച്ചു. പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്ക് നേടിയ അനാമിക അജിത്കുമാറിന് ചടങ്ങിൽ സ്വീകരണം നൽകി.