വടക്കാഞ്ചേരി: കോൺഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്ന അന്തരിച്ച എങ്കക്കാട് പ്രവീൺ കാഞ്ഞിങ്ങത്തിന്റെ കുടുംബത്തിന് വടക്കാഞ്ചേരി കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, യൂത്ത് കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വീട് വച്ചു നൽകുമെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി പി.എൻ. വൈശാഖ് നാരായണ സ്വാമി അറിയിച്ചു. യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് ശ്രീനേഷ് ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. കെ.അജിത് കുമാർ, ജിജോ കുര്യൻ, എ.എസ്. ഹംസ. എന്നിവർ പ്രസംഗിച്ചു.