വടക്കാഞ്ചേരി: മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കണ്ടമാൻ വെളിച്ചപ്പാടിന്റെ നട കോമരം ശാന്തീന്ത്രനെ വീണ്ടും നിയമിച്ചുകൊണ്ട് പനങ്ങാട്ടുകര ദേവസ്വം ഉത്തരവിട്ടു. ശാന്തീന്ത്രൻ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിന്റെ ഭാഗമായും അദ്ദേഹം സമർപ്പിച്ച അപേക്ഷ പരിഗണിച്ചും തിരുവാണിക്കാവിൽ നടന്ന അഷ്ഠമംഗല്യ പ്രശ്‌നച്ചാർത്തിന്റെ അടിസ്ഥാനത്തിലുമാണ് ശാന്തീന്ത്രനെ തിരിച്ചെടുത്തത്. ശാന്തീന്ത്രൻ ജോലിയിൽ വരുത്തിയ വീഴ്ചകളെ സംബന്ധിച്ച് അന്വേഷണം നടത്തി അടുത്ത മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കാൻ തിരുവിലാമല ജൂനിയർ സൂപ്രണ്ട് എൻ.വി. ഷീബയെ ചുമതലപ്പെടുത്തി. സസ്‌പെന്റ് ചെയ്ത കാലയളവിലെ ഉപജീവന ബത്ത അനുവദിക്കുന്നതിനും ഉത്തരവായിട്ടുണ്ട്.