വടക്കാഞ്ചേരി: അത്താണി പി.എസ്.സി ബാങ്കിന്റെ കീഴിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ആർ. ഷാജൻ അദ്ധ്യക്ഷത വഹിച്ചു. തലപ്പിള്ളി അസി. രജിസ്ട്രാർ ജനറൽ കെ.കെ. ഷാബു, മുണ്ടത്തിക്കോട് കൃഷി ഓഫീസർ കുമാരി ശ്വേത, കൗൺസിലർ സേവ്യർ മണ്ടുംപാല എന്നിവർ വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പി.എസ്.സി ബാങ്കിന്റെ പാർക്കിംഗ് സ്ഥലത്താണ് ചന്ത ഒരുക്കിയിട്ടുള്ളത്.