പുതുക്കാട്: പട്ടികജാതി ക്ഷേമസമിതി പുതുക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ പുതുക്കാട് ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന പട്ടികജാതി കുടുംബങ്ങളിലെ വിദ്യാർത്ഥികളെ വീട്ടിലെത്തി അനുമോദിച്ചു. പി.കെ.എസ് കൊടകര ഏരിയ സെക്രട്ടറി പി.കെ. കൃഷ്ണൻകുട്ടി, പ്രസിഡന്റ് പി.വി. മണി, ലോക്കൽ സെക്രട്ടറി എ.എ. ശ്രീധരൻ, പ്രസിഡന്റ് കെ.എസ്. അജയൻ, ട്രഷറർ സി.എസ്. സഞ്ജയ് എന്നിവർ പങ്കെടുത്തു.