മണലൂർ സഹകരണ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിക്കുന്നു.
കാഞ്ഞാണി: മണലൂർ സഹകരണ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മുരളി പെരുന്നെല്ലി എം.എൽ.എ നിർവഹിച്ചു സർക്കാരിന്റെയും സഹകാരികളുടെയും സഹായത്തോടെ അഞ്ച് നിലകളിലായി ആധുനിക രീതിയിലുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. രണ്ട് ഘട്ടമായിട്ടാണ് നിർമ്മാണം. ആദ്യഘട്ടം ഒന്നരവർഷത്തിനകവും മൂന്ന് വർഷത്തിനുള്ളിൽ രണ്ടാം ഘട്ടവും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സഹകരണ ആശുപത്രി പ്രസിഡന്റ് ടി.കെ. ഭാസ്‌കരൻ അദ്ധ്യക്ഷനായി. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, സിന്ധു ശിവദാസ്, മിനി അനിൽകുമാർ എന്നിവർ സംസാരിച്ചു.