revanue

തൃശൂർ : സാംസ്‌കാരിക തനിമ വിളിച്ചോതിയും സ്‌നേഹ ദീപം തെളിച്ചും പ്രഥമ സംസ്ഥാന റവന്യൂ കലോത്സവത്തിന് നിറപ്പകിട്ടാർന്ന തുടക്കം. ഇന്നലെ രാവിലെ മുതൽ കലാമത്സരങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും വൈകീട്ടാണ് ഔപചാരിക തുടക്കമായത്. ജില്ലയിലെ പഞ്ചായത്തുകൾ, കുടുംബശ്രീ അംഗങ്ങൾ, വിവിധ സാംസ്‌കാരിക സംഘടനങ്ങൾ എന്നിവർ അണിനിരന്ന സാംസ്‌കാരിക ഘോഷയാത്രയിൽ ആയിരക്കണക്കിന് പേർ അണിനിരന്നു. ഘോഷയാത്രയിൽ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ, കളരിപ്പയറ്റ്, തെയ്യം, തിറ, പുലിക്കളി തുടങ്ങിയ വേഷങ്ങൾ ഒന്നിച്ച് അണിനിരന്നു.
വർണാഭമായ പൂക്കാവടികളും മുത്തുക്കുടകളും വിവിധ ആശയങ്ങൾ പങ്കുവയ്ക്കുന്ന നിശ്ചലദൃശ്യങ്ങൾക്കൊപ്പം ഘോഷയാത്രയ്ക്ക് പകിട്ടേകി. തുടർന്ന് തേക്കിൻകാട് മൈതാനിയിൽ നടന്ന ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.രാജൻ, ജില്ലാ കളക്ടർ ഹരിത വി.കുമാർ , എം.എൽ.എമാരായ എ.സി.മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, ഇ.ടി.ടൈസൺ, മുരളി പെരുനെല്ലി, കെ.കെ.രാമചന്ദ്രൻ, എൻ.കെ.അക്ബർ, പി.ബാലചന്ദ്രൻ, വി.ആർ.സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, കെ.വി.നഫീസ, സംവിധായകൻ സത്യൻ അന്തിക്കാട്, കലാമണ്ഡലം ഗോപിയാശാൻ, പെരുവനം കുട്ടൻമാർ, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഹരിശ്രീ അശോകൻ, ഡോ.ഐ.എം.വിജയൻ, ടി.ജി.രവി, ഗായകൻ അനൂപ് ശങ്കർ, രേണു രാജ് , കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, അംഗം എ.ജി.നാരായണൻ എന്നിവർ ചേർന്ന് സ്‌നേഹ ദീപം തെളിച്ചു. ശേഷം ഫോക് ലോർ അക്കാഡമി അവതരിപ്പിച്ച നാടൻ പാട്ടും ഉണ്ടായി.

വേദികളിൽ ഇന്ന്

തേക്കിൻകാട് മൈതാനി (വേദി 1): മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, മൈം
ടൗൺ ഹാൾ (വേദി 2): മാപ്പിളപ്പാട്ട്, ഒപ്പന
റീജ്യണൽ തിയേറ്റർ (വേദി 3): നാടകം
സി.എം.എസ്.എച്ച്.എസ്.എസ് മിനി ഓഡിറ്റോറിയം (വേദി 4) : തബല, മൃദംഗം, ഗിറ്റാർ, വയലിൻ കർണാടിക്, വയലിൻ വെസ്റ്റേൺ
സി.എം.എസ്.എച്ച്.എസ്.എസ് (വേദി 5): രചനാമത്സരം, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ.

അ​നു​ഭ​വ​ ​സ​മ്പ​ത്തി​ന്റെ പ​ദ​വി​ന്യാ​സ​ത്തി​ൽ​ ​റോ​മി

തൃ​ശൂ​ർ​ ​:​ ​പ​രി​ച​യ​സ​മ്പ​ത്തി​ന്റെ​ ​ക​രു​ത്തി​ൽ​ ​വേ​ദി​ക​ൾ​ ​കീ​ഴ​ട​ക്കാ​നൊ​രു​ങ്ങി​ ​റോ​മി.​ ​ഒ​മ്പ​ത് ​ഇ​ന​ങ്ങ​ളി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ ​തൃ​ശൂ​ർ​ ​ക​ള​ക്ട​റേ​റ്റ് ​ജീ​വ​ന​ക്കാ​രി​ ​റോ​മി​ ​ച​ന്ദ്ര​മോ​ഹ​ന​ൻ​ ​ആ​ദ്യ​ ​ഇ​ന​മാ​യ​ ​ഭാ​ര​ത​നാ​ട്യ​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യാ​ണ് ​മി​ക​വ് ​തെ​ളി​യി​ച്ച​ത്.​ ​വ്യ​ക്തി​ഗ​ത​ ​ഇ​ന​ത്തി​ൽ​ ​മോ​ഹി​നി​യാ​ട്ടം,​ ​മോ​ണോ​ആ​ക്ട്,​ ​മി​മി​ക്രി,​ ​മൃ​ദം​ഗം​ ​എ​ന്നീ​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​ഗ്രൂ​പ്പ് ​ഇ​ന​ത്തി​ൽ​ ​സം​ഘ​നൃ​ത്തം,​ ​തി​രു​വാ​തി​ര​ക്ക​ളി,​ ​സി​നി​മാ​റ്റി​ക് ​ഡാ​ൻ​സ്,​ ​മൈം,​ ​നാ​ട​കം​ ​എ​ന്നി​വ​യി​ലും​ ​റോ​മി​ ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​ ​ഭ​ര​ത​നാ​ട്യ​ത്തി​ൽ​ ​ശ്രു​തി​ ​നൃ​ത്ത​പ്രി​യ,​ ​ആ​ർ.​എ​ൽ.​വി​ ​ആ​ന​ന്ദ് ​എ​ന്നി​വ​രാ​ണ് ​ഗു​രു​ക്ക​ന്മാ​ർ.​ ​അ​വ​രു​ടെ​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​അ​നു​ഗ്ര​ഹ​വു​മാ​ണ് ​ത​ന്റെ​ ​വി​ജ​യ​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മെ​ന്നും​ ​മു​ന്നോ​ട്ടു​ള്ള​ ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ​ഈ​ ​വി​ജ​യം​ ​വ​ലി​യ​ ​പ്ര​ചോ​ദ​ന​മാ​ണെ​ന്നും​ ​റോ​മി​ ​പ​റ​യു​ന്നു.

തൃ​ശൂ​ർ​ ​മു​ന്നിൽ

തൃ​ശൂ​ർ​ ​:​ ​സം​സ്ഥാ​ന​ ​റ​വ​ന്യൂ​ ​ക​ലോ​ത്സ​വ​ത്തി​ൽ​ 55​ ​പോ​യ​ന്റു​മാ​യി​ ​തൃ​ശൂ​ർ​ ​മു​ന്നി​ൽ.​ 32​ ​പോ​യ​ന്റ് ​വീ​ത​മു​ള്ള​ ​എ​റ​ണാ​കു​ളം,​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​ക​ളാ​ണ് ​ര​ണ്ടാ​മ​ത്.​ 29​ ​പോ​യ​ന്റു​മാ​യി​ ​കൊ​ല്ലം,​ ​കോ​ട്ട​യം​ ​ജി​ല്ല​ക​ൾ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​ണ്ട്.​ ​ക​ണ്ണൂ​ർ​ ​(​ 28​),​ ​കാ​സ​ർ​കോ​ട് ​(25​),​ ​ആ​ല​പ്പു​ഴ​ ​(23​),​ ​ഇ​ടു​ക്കി​(​ 23​ ​),​ ​വ​യ​നാ​ട് ​(20​),​ ​തി​രു​വ​ന​ന്ത​പു​രം​ ​(18​),​ ​പാ​ല​ക്കാ​ട് ​(18​),​ ​പ​ത്ത​നം​തി​ട്ട​ ​(15​)​ ,​ ​മ​ല​പ്പു​റം​ ​(15​),​ ​ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്‌​സ് ​(8​)​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​പോ​യി​ന്റ് ​നി​ല.