കൊടുങ്ങല്ലൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് അടിച്ചു തകർത്ത എസ്.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ഇന്ദിരാഭവനിൽ നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പ്രകടനത്തിന് ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം.നാസർ, മണ്ഡലം പ്രസിഡന്റുമാരായ ഇ.എസ്.സാബു, വി.എം.ജോണി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ കെ.പി.സുനിൽകുമാർ, ഡിൽഷൻ കൊട്ടെക്കാട്, നിഷാഫ് കുര്യാപ്പിള്ളി, സനിൽ സത്യൻ, ഇ.എ ഷെരീഫ്, റൂവിൻ വിശ്വം, സുനിൽ കളരിക്കൽ എന്നിവർ നേതൃത്വം നൽകി.