congress

തൃശൂർ : രാഹുൽഗാന്ധിയുടെ വയനാട്ടിലെ ക്യാമ്പ് ഓഫീസ് തകർത്ത എസ്.എഫ്.ഐക്കാരുടെ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ഉപരോധിച്ചു.

ചരിത്രത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്ത അക്രമസംഭവമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അരങ്ങേറിയത്. പിണറായി വിജയന്റെ ഒത്താശയോടെ, കേരളത്തിലുടനീളം കോൺഗ്രസ് ഓഫീസുകൾ തകർക്കപ്പെട്ടുവെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. കൈയും കെട്ടി നോക്കി നിൽക്കാൻ കോൺഗ്രസിനാവില്ലെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്നും ജോസ് വള്ളൂർ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ഒ.ജെ.ജെനീഷ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്.ശ്രീനിവാസൻ, സി.സി.ശ്രീകുമാർ, കെ.ബി.ശശികുമാർ, ഐ.പി.പോൾ, നിജി ജസ്റ്റിൻ, കെ.ഗോപാലകൃഷ്ണൻ , കെ.എച്ച്.ഉസ്മാൻ ഖാൻ, കെ.കെ.ബാബു, കല്ലൂർ ബാബു, സജീവൻ കുരിയച്ചിറ, ടി.എം.രാജീവ്, ബൈജു വർഗീസ്, വൈശാഖ് എന്നിവർ സംസാരിച്ചു.

പൊ​ലീ​സ് ​പി​ടി​കൂ​ടിയ മ​യ​ക്കു​മ​രു​ന്ന് ​ന​ശി​പ്പി​ച്ചു

തൃ​ശൂ​ർ​ ​:​ ​സി​റ്റി​ ​പൊ​ലീ​സി​ന് ​കീ​ഴി​ലെ​ ​വി​വി​ധ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​ഉ​ൾ​പ്പെ​ട്ട് ​പി​ടി​ച്ചെ​ടു​ത്ത​ ​മ​യ​ക്കു​മ​രു​ന്നു​ക​ൾ​ ​ന​ശി​പ്പി​ച്ചു.​ 62.229​ ​കി​ലോ​ ​ക​ഞ്ചാ​വ്,​ 1.865​ ​കി​ലോ​ ​ഹാ​ഷി​ഷ് ​ഓ​യി​ൽ,​ 13.18​ ​ഗ്രാം​ ​അ​തി​മാ​ര​ക​ ​സി​ന്ത​റ്റി​ക് ​ഇ​ന​ത്തി​ൽ​പെ​ട്ട​ ​എം.​ഡി.​എം.​എ​ ​എ​ന്നി​വ​യാ​ണ് ​ന​ശി​പ്പി​ച്ച​ത്.
പു​തു​ക്കാ​ട് ​ചി​റ്റി​ശ്ശേ​രി​ ​കൈ​ലാ​സ് ​ക്ലേ​ ​ക​മ്പ​നി​ ​വ​ക​ ​ഫ​ർ​ണ​സി​ലാ​ണ് ​ഇ​വ​ ​ക​ത്തി​ച്ചു​ ​ക​ള​ഞ്ഞ​ത്.​ ​തൃ​ശൂ​ർ​ ​ടൗ​ൺ​ ​ഈ​സ്റ്റ്,​ ​മ​ണ്ണു​ത്തി,​ ​ഒ​ല്ലൂ​ർ,​ ​കു​ന്നം​കു​ളം,​ ​റെ​യി​ൽ​വേ​ ​എ​ന്നീ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ലാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ 9​ ​കേ​സു​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ട്ട​താ​ണ് ​ന​ശി​പ്പി​ക്ക​പ്പെ​ട്ട​ ​ക​ഞ്ചാ​വ്.​ ​ചാ​വ​ക്കാ​ട് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലാ​ണ് ​ഹാ​ഷി​ഷ് ​ഓ​യി​ൽ​ ​പി​ടി​കൂ​ടി​യ​ത്.​ ​അ​തി​മാ​ര​ക​ ​സി​ന്ത​റ്റി​ക് ​മ​യ​ക്കു​മ​രു​ന്ന് ​എം.​ഡി.​എം.​എ​ ​പി​ടി​കൂ​ടി​യ​ത് ​കു​ന്നം​കു​ളം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലാ​ണ്.​ ​മ​യ​ക്കു​മ​രു​ന്ന് ​കേ​സി​ലു​ൾ​പ്പെ​ട്ട​ 25​ ​പ്ര​തി​ക​ളെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.​ ​തൃ​ശൂ​ർ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക്രൈം​ ​ബ്രാ​ഞ്ച് ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​കെ.​എ.​തോ​മ​സ്,​ ​സ്‌​പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​സു​മേ​ഷ്.​കെ,​ ​ഡെ​പ്യൂ​ട്ടി​ ​ക​മാ​ൻ​ഡ​ന്റ് ​(​ഇ​ൻ​ചാ​ർ​ജ്ജ്)​ ​അ​ജ​യ​കു​മാ​ർ​ ​പി.​ജി,​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​വി​നോ​ദ്കു​മാ​ർ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.