ഒല്ലൂർ: ഒല്ലൂർ തൈക്കാട്ടുശേരി മേൽപ്പാലം റോഡ് വെട്ടിപ്പൊളിച്ച് കോർപറേഷൻ അധികൃതരും ഡിവിഷൻ കൗൺസിലറും ഒല്ലൂരിൽ ഗതാഗതകുരുക്ക് സൃഷ്ടിച്ചെന്ന് ആരോപിച്ച് മേൽപ്പാലം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഒല്ലൂർ മണ്ഡലം പ്രസിഡന്റ് ഡേവിസ് ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. ആനന്ദ് മൊയ്‌ലൻ, റിസൻ വർഗീസ്, പോൾ വടക്കേത്തല, ടോമി ഒല്ലൂകാരൻ, സന്ദീപ് സഹദേവൻ, സി.എം. രാമചന്ദ്രൻ, നിമ്മി റപ്പായി, ബിന്ദു കുട്ടൻ എന്നിവർ നേതൃത്വം നൽകി.