1

തൃശൂർ: അഗ്നിപഥ് വഴി സേനകളിൽ ആർ.എസ്.എസ് വളണ്ടിയർമാരെ കേന്ദ്രസർക്കാർ കുത്തിനിറയ്ക്കുന്നുവെന്ന് ആരോപിച്ച് ജില്ലയിൽ തിങ്കളാഴ്ച രാവിലെ ജില്ലയിലെ 13 നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹ സമര പരിപാടികൾ സംഘടിപ്പിക്കും.

തൃശൂർ, ഒല്ലൂർ, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ, കയ്പമംഗലം, ഇരിങ്ങാലക്കുട, നാട്ടിക, മണലൂർ, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര എന്നീ കേന്ദ്രങ്ങളിലാണ് രാവിലെ 10 മുതൽ ഒന്ന് വരെ സത്യഗ്രഹ സമര പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

അഗ്‌നിപഥ് പിൻവലിക്കുക രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐക്കാരെ തുറങ്കിലടക്കുക, ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സത്യഗ്രഹം സംഘടിപ്പിക്കുന്നത്.