തൃശൂർ: കേരള ക്ഷേത്രസംരക്ഷണ സമിതി തൃശിവപേരൂർ ജില്ലാ വാർഷിക സമ്മേളനം ഇന്ന് വിയ്യൂർ ഗ്രാമീണ വായനശാല ഹാളിൽ നടക്കും. രാവിലെ പത്തിന് സംസ്ഥാന രക്ഷാധികാരി കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും. ജില്ലാ അദ്ധ്യക്ഷൻ കെ. സതീശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കാര്യദർശി എം.വി. രവി, കാലടി സർവകലാശാല റിട്ട.പ്രൊഫ. എം.വി. നടേശൻ, ജില്ലാ സെക്രട്ടറി സി. മുരളീധരൻ, പി.ആർ. പ്രഭാകരൻ, പി.ആർ. ഉണ്ണി, പി. വത്സലൻ എന്നിവർ സംസാരിക്കും.