udgadanma

യു.ഡി.എഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്യുന്നു.

ആമ്പല്ലൂർ: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേർക്കുണ്ടായ എസ്.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അളപ്പ നഗർ കോൺഗ്രസ് ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം ആമ്പല്ലൂർ സെന്ററിൽ സമാപിച്ചു. തുടർന്ന് നടത്തിയ പ്രതിഷേധ യോഗം കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. കെ.എൽ. ജോസ് അദ്ധ്യക്ഷനായി. നേതാക്കമായ സോമൻ മുത്രത്തിക്കര, കെ.സി. കാർത്തികേയൻ, കെ. ഗോപാലകൃഷ്ണൻ, ടി.എം. ചന്ദ്രൻ, സെബി കൊടിയൻ, കെ.എം. ബാബുരാജ്, പ്രിൻസൺ തയ്യാലക്കൽ, പി.കെ. വേലായുധൻ, കെ.ജെ.ജോജു എന്നിവർ പ്രസംഗിച്ചു.