തൃശൂർ: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നാളെ രാവിലെ 9ന് സെന്റ് മേരീസ് കോളേജ് ഓഡിറ്റോറിയത്തിൽ വിജിലന്റ് എഗൈൻസ്റ്റ് ഡ്രഗ് അബ്യൂസ് ഇന്ത്യ, ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തും. മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. കിഡ്‌നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ മുഖ്യപ്രഭാഷണം നടത്തും. വിജിലന്റ് എഗൈൻസ്റ്റ് ഡ്രഗ് അബ്യൂസ് ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ് കെ.എം. അബ്ദുൽ ജമാൽ, ജന.സെക്രട്ടറി എം.പി. മുഹമ്മദ് റാഫി എന്നിവർ സംസാരിക്കും. പ്രശസ്ത സൈക്കോളജിസ്റ്റും തിരുവനന്തപുരം സൈക്കോപാർക്ക് ഡയറക്ടറുമായ എൽ.ആർ. മധുജൻ ലഹരിവിരുദ്ധ ബോധവത്കരണത്തിന് നേതൃത്വം നൽകും.