 
വടക്കാഞ്ചേരി: സി.പി.ഐ പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള വടക്കാഞ്ചേരി മണ്ഡലം സമ്മേളനം സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് എം.എ. വേലായുധൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനത്തിൽ മന്ത്രി കെ. രാജൻ, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അഡ്വ. ടി.ആർ. രാജേഷ് കുമാർ, ഇ.എം. സതീശൻ, എം.ആർ. സോമനാരായണൻ, സി.എൽ. സൈമൺ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.